മരട്: നഗരസഭ ദേശീയ ക്ഷയരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ബോധവത്കരണ സെമിനാർ നടത്തി. മരട് നഗരസഭാ എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സി.ഡി.എസ് മുഖേനയാണ് സെമിനാർ സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ടി.എസ്.ചന്ദ്രകലാധരൻ, കൗൺസിലർ സീമ ചന്ദ്രൻ, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സിംപിൾ റോസ്, സി.ഡി.എസ് ചെയർപേഴ്സൺ ജിഷ വിപിൻദാസ് എന്നിവർ സംസാരിച്ചു. എറണാകുളം ജനറൽ ആശുപത്രി സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഫ്രാൻസിസ് ഡിക്രൂസ് ക്ഷയരോഗത്തെകുറിച്ച് ബോധവത്കരണ ക്ലാസെടുത്തു.