വൈപ്പിൻ: 2022 ലെ സർവോദയം കുര്യൻ അവാർഡിന് സി. ലിസ്സി ചക്കാലക്കൽ അർഹയായി. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലാണ്. ഭവന രഹിതരായ 165 പാവപ്പെട്ടവർക്ക് ഭവനം നിർമിച്ച് നൽകുകയും, ആരോരും ഇല്ലാത്തവരെ സംരക്ഷിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തു വരുന്ന സിസ്റ്ററിന്റെ സേവനങ്ങളെ മാനിച്ചാണ് 2022 ലെ സർവോദയം കുര്യൻ അവാർഡി നായി ഇവരെ തിരഞ്ഞെടുത്തത് എന്ന് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അറിയിച്ചു. 16 ന് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സർവോദയം കുര്യന്റെ ചരമ വാർഷിക ദിനാചരണത്തിൽ 10001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.