വൈപ്പിൻ: കുഴുപ്പിള്ളി മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘത്തിലെ അംഗങ്ങൾക്ക് മൊബൈൽ ഫോൺ വിതരണം മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ ധന്യ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.എസ്.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
സംഘത്തിലെ 13 അംഗങ്ങൾക്കാണ് ഫോൺ വിതരണം നടത്തിയത്. സെക്രട്ടറി മിനി രാജീവ് , മോട്ടിവേറ്റർ രമ്യ സെൽവി, വൈസ് പ്രസിഡന്റ് പ്രബുല ബിജു, എം. എൽ.ജോസഫ്, ആശ മോഹനൻ എന്നിവർ പ്രസംഗിച്ചു.