തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല യുവതയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് പൂത്തോട്ട മലയാളം ക്ലബ്ബുമായി സഹകരിച്ച് ദസ്തയേവ്സ്കി-200, പ്രൊഫ. വി സാംബശിവൻ -93 ജന്മവാർഷികം ആചരിച്ചു. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഥികൻ പാറയിൽ മോഹനൻ പ്രൊഫ. വി. സാംബശിവൻ സ്മരണ നടത്തി. ഹെഡ്മാസ്റ്റർ അനൂപ് സോമരാജ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം വി.ആർ. മനോജ്‌, അദ്ധ്യാപിക എസ്‌. സ്വപ്ന, ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി. ഗീതാദേവി, പ്രീതിജ പി. ചന്ദ്രൻ, അഖിൽ വിനോദ്, ഗ്രന്ഥശാല ലൈബ്രേറിയൻ ജയന്തി ഉണ്ണി, ഉഷാകുമാരി വിജയൻ തുടങ്ങിയവർ സംസാരിച്ചു.