തൃപ്പൂണിത്തുറ: ഓൾ ഇന്ത്യ എൽ.ഐ.സി ഇൻഷ്വറൻസ് ഫെഡറേഷൻ തൃപ്പൂണിത്തുറ യൂണിറ്റ് പൊതുയോഗവും തിരഞ്ഞെടുപ്പും അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.കെ. ചന്ദ്രശേഖരൻ (പ്രസിഡന്റ്) ബേബി ജോർജ് (സെക്രട്ടറി), തോമസ് വർഗീസ് (ട്രഷറർ)എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയ ഏജന്റ്സിനെയും സീനിയർ അംഗം പീറ്റർ എൻ. ചാക്കോയെയും ആദരിച്ചു. അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി. അനിൽകുമാർ, ടി.കെ ബിനോയ്, വിനയ് തിലക്, ഡിവിഷണൽ ജോയിന്റ് സെക്രട്ടറി കെ.വി.ജോസ് എന്നിവർ പ്രസംഗിച്ചു.