ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ വഴിയരികിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യ തള്ളിയവരെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി. ഉളിയന്നൂരിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് ജാഗ്രതാ സമിതിയും വികസന സമിതിയും പഞ്ചായത്തും ചേർന്നാണ് കാമറ സ്ഥാപിച്ചത്.

ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിന് സമീപം ഉൾപ്പെടെ പല പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുകയായിരുന്നു. ഇതേതുടർന്നാണ് വാർഡിലെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചത്.