
വൈറ്റില: മണിരത്നാ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് വൈറ്റില ജനതാ ജംഗ്ഷനിലുള്ള ഇൻഫിനിറ്റി വൺ എന്ന കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മുൻ ജില്ലാ ഫാമിലി കോർട്ട് ജഡ്ജ് എൻ. ലീലാമണി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ സോണി ജോസഫ് കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മണിരത്നാ ഗ്രൂപ്പ് ചെയർപേഴ്സൺ കം എം.ഡി ധന്യാ മണികണ്ഠൻ അദ്ധ്യക്ഷയായി. കമ്പനി സി.ഇ.ഒ എസ്.വി. മണികണ്ഠൻ കൃതജ്ഞത പറഞ്ഞു.
മണിരത്നാ ഗ്രൂപ്പ് എന്നത് മണിരത്നാ ഇന്റർഗ്രേറ്റഡ് ഫൗണ്ടേഷൻ, നിധി ലിമിറ്റഡ്, മാർക്കറ്റിംഗ് ആൻഡ് കൺസൾട്ടൻസി, ഗോൾഡ് ആൻഡ് ജ്വല്ലറി, ചിറ്റ്സ് ആൻഡ് ഫിനാൻസ് എന്നീ അഞ്ചു കമ്പനികളുടെ കൂട്ടായ്മയാണ്. ഈ സാമ്പത്തിക വർഷം തന്നെ മണിരത്നാ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ എൻ.ബി.എഫ്.സി നിലവിൽ വരും.