radhakrishnan
ചൂർണിക്കര അമ്പാട്ടുകാവ് സജിതാലയത്തിൽ രാധാകൃഷ്ണനെ ആറ് ദിവസത്തെ ആശുപത്രി ചികിത്സക്ക് ശേഷം ജെർമിയ ബെർട്ടോണി പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മാറ്റിയപ്പോൾ

ആലുവ: പൂട്ടിയിട്ട വീട്ടിൽ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ അവശനിലയിൽ കണ്ടെത്തിയ ചൂർണിക്കര അമ്പാട്ടുകാവ് സജിതാലയത്തിൽ രാധാകൃഷ്ണനെ ആറ് ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം ജെർമിയ ബെർട്ടോണി പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മാറ്റി. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് രാധാകൃഷ്ണനെ ഇന്നലെ മാറ്റിയത്.

സ്വന്തമായി വീടും സ്ഥലവുമുള്ള രാധാകൃഷ്ണനെ വർഷങ്ങൾക്ക് മുമ്പേ ഭാര്യ ഉപേക്ഷിച്ചിരുന്നു. മകൾ ഭർതൃവീട്ടിലാണ്. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള സഹോദരങ്ങൾ വല്ലപ്പോഴുമെത്തും.

സമീപത്തെ കാറ്ററിംഗ് സർവീസുകാരനെ ഭക്ഷണം കൊടുക്കാൻ ഏൽപ്പിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ മുടങ്ങി. തുടർന്നാണ് ഭക്ഷണം ലഭിക്കാതെ രാധാകൃഷ്ണൻ അവശനായത്. നാട്ടുകാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. ആലുവ ഈസ്റ്റ് പൊലീസിന്റെയും രാധാകൃഷ്ണന്റെ മകളുടെയും അനുവാദത്തോടെയാണ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മാറ്റിയത്.