മൂവാറ്റുപുഴ: ഇന്റീരിയർ ആർക്കിടെക്ചർ മേഖലയിലെ പ്രഥമ വനിതാ കൂട്ടായ്മയായ ലുവെല്ലാ വെഞ്ചേഴ്സ്
എന്ന സ്ഥാപനത്തിന്റെ ഓഫീസും ഫാക്ടറിയും 3ന് വൈകിട്ട് 4:30 ന് സിനിമാതാരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും . നഗരസഭ ചെയർമാൻ പി. പി. എൽദോസ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം. പി., ഡോ. മാത്യു കുഴൽനാടൻ
എം.എൽ.എ എന്നിവർ മെഷിൻ സ്വച്ച് ഓൺ കർമ്മം നിർവഹിക്കും. ഉല്ലാസ് തോമസ്, പ്രൊഫ.ജോസ് അഗസ്റ്റിൻ, ഓമന മോഹനൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ബാബുപോൾ, ജോസഫ് വാഴക്കൻ, എൽദോ എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.