കൊച്ചി: ചെറായി രാമദാസ് എഴുതിയ 'കായൽ സമ്മേളനം രേഖകളിലൂടെ" എന്ന പുസ്തകം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പ്രകാശിപ്പിച്ചു. അഡ്വ. അശോക് എം. ചെറിയാൻ അദ്ധ്യക്ഷനായി. ഡോ. വിനിൽ പോൾ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ.ആർ. സജിത പുസ്തകം പരിചയപ്പെടുത്തി. ഡോ.എ.കെ. വാസു, ഷാജി ജോർജ് പ്രണത, ചെറായി രാമദാസ് എന്നിവർ സംസാരിച്ചു. പ്രണത ബുക്‌സ് ആണ് പ്രസാധകർ.