
വാഴക്കുളം: എൻജിനിയറിംഗ് വിദ്യാർത്ഥി തിരുവനന്തപുരം കരമനയാറ്റിൽ മുങ്ങിമരിച്ചു. ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ആവോലി തോട്ടുപുറം ജിജി ജേക്കബിന്റെ മകനും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് മൂന്നാംവർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ ഡയസ് (21) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: ലിസി ജോൺ.