കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ
തൃക്കരിയൂർ തങ്ങളം കരയിൽ കാക്കനാട് വീട്ടിൽ ബേസിൽ കെ. വാവച്ചന് (23) എറണാകുളം പോക്‌സോ കോടതി 20 വർഷം കഠിനതടവും 1,75,000 രൂപ പിഴയും വിധിച്ചു.

2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്ത പൊലീസ് അടുത്തദിവസം പ്രതിയെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ലൈംഗികാതിക്രമത്തിന് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പീഡനക്കുറ്റത്തിന് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
പ്രതിയുടെ പ്രായം പരിഗണിച്ചാണ് കുറഞ്ഞ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.