
പറണ്ടോട് വലിയ കലുങ്ക് കിളിയന്നൂർ സജിത് ഭവനിൽ തങ്കപ്പൻ പിളള (85) യെ ആണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. മകൾ ആര്യനാട് പോയി തിരികെ എത്തിയപ്പോൾ പിതാവിനെ കാണാനില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് ആണ് പുറത്തെടുത്തത്. മൃതദേഹം നെടുമങ്ങാട് ആശുപത്രി മോർച്ചറി യിൽ. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ: സോമൻ , സുമംഗല, ശോഭ , ശാന്തകുമാരി.