spices

കൊച്ചി: സുഗന്ധവ്യ‌ഞ്ജനങ്ങൾ ഓൺലൈനിൽ വിൽക്കുന്നത് സംബന്ധിച്ച് സ്‌പൈസസ് ബോർ‌ഡും ഫ്ളിപ്കാർട്ടും ധാരണാപത്രം ഒപ്പുവച്ചു. ഈ രംഗത്തെ കർഷകർക്കും ചെറുകിട കൂട്ടായ്‌മകൾക്കും ദേശീയതലത്തിൽ വിപണി ഉറപ്പാക്കുകയാണ് ലക്ഷ്യം.

സ്‌പൈസസ് ബോർഡിന് കീഴിലെ ഫ്ളേവറിറ്റ് സ്‌പൈസസ് ട്രേഡിംഗിന്റെ ബ്രാൻഡിലുള്ള കുരുമുളക്,​ കശ്‌മീരി കുങ്കുമം,​ തേൻ,​ കറുവാപ്പട്ട,​ ഏലം,​ മ‍ഞ്ഞൾ തുടങ്ങിയവ ഓൺലൈനിൽ ലഭ്യമാക്കാൻ സഹകരണത്തിലൂടെ കഴിയും.

ധാരണാപത്രം ഒപ്പുവച്ച ചടങ്ങിൽ സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ,​ സ്‌പൈസസ് ബോർഡ് കൊച്ചി റിസർച്ച് ഡയറക്‌ടർ ഡോ.എ.ബി.രമശ്രീ,​ ഫ്ളിപ്‌കാർട്ട് ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്‌ടർ നീൽ ക്രിസ്‌റ്റഫർ കാസ്‌റ്റലീനോ തുടങ്ങിയവർ സംബന്ധിച്ചു.