gold-etf

കൊച്ചി: തുടർച്ചയായ മൂന്നാംമാസവും ഇന്ത്യയിലെ സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇ.ടി.എഫ്)​ നിക്ഷേപനേട്ടം കുറിച്ചു. ജനുവരിയിൽ 452 കോടി രൂപയും ഫെബ്രുവരിയിൽ 248 കോടി രൂപയും നഷ്‌ടപ്പെട്ട ഗോൾഡ് ഇ.ടി.എഫിലേക്ക് മാർ‌ച്ചിൽ 205 കോടി രൂപയും ഏപ്രിലിൽ 1,​100 കോടി രൂപയും മേയിൽ 203 കോടി രൂപയുമെത്തി.

സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കഴിഞ്ഞ മൂന്നുമാസങ്ങളിൽ നിക്ഷേപകർ സ്വർണത്തിലേക്ക് ചേക്കേറിയത്. 2022 ജനുവരി-മേയിൽ സെൻസെക്‌സ് 4.6 ശതമാനം നഷ്‌ടം നേരിട്ടപ്പോൾ സ്വർണം 6.3 ശതമാനം വർദ്ധിച്ചിരുന്നു.

ആസ്തിയിലും വളർച്ച

സ്വർണ ഇ.ടി.എഫ് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി ഉയരുന്നു (തുക കോടിയിൽ)​

 ജനുവരി : ₹17,​840

 ഫെബ്രുവരി : ₹18,​828

 മാർച്ച് : ₹19,​281

 ഏപ്രിലിൽ : ₹20,​430

 മേയ് : ₹20,​262

2.23 ലക്ഷം

ഗോൾഡ് ഇ.ടി.എഫിൽ മേയിൽ പുതുതായി ചേർക്കപ്പെട്ടത് 2.23 ലക്ഷം പോർട്ട്ഫോളിയോകൾ.