തിരുവനന്തപുരം:വർദ്ധിച്ചു വരുന്ന വിഭാഗീയതയ്‌ക്കെതിരെ ജനതാദൾ- എസ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ മതേതര സംഗമം നടത്തി.യുവജനതാദൾ സംസ്ഥാന സെക്രട്ടറി കൂട്ടപ്പന രാജേഷ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.വി.ജയൻ അദ്ധ്യക്ഷനായി. ശൂരനാട് ചന്ദ്രശേഖരൻ, സെൽവരാജ് ഗബ്രിയേൽ,വേളി പ്രമോദ്, ബാലകൃഷ്ണൻ നായർ,എസ്.രാജശേഖരൻ നായർ,പാളയം സഹദേവൻ,കൃഷ്ണൻകുട്ടി നായർ, കല്ലിയൂർ അജിത്,ജാഫർ മാണിക്ക വിളാകം,ശശി ഭൂഷൺ എന്നിവർ സംസാരിച്ചു.