തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മുഖ്യമന്ത്രിയുടെ കോലവുമായി സെക്രട്ടേറിയറ്റിനു മുൻപിലേയ്ക്ക് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ സെക്രട്ടേറിയറ്റിനു മുമ്പിൽ ഉദ്ഘാടനം ചെയ്തു.കോട്ടാത്തലമോഹനൻ,വിനോദ് സെൻ,എം.ശ്രീകണ്ഠൻ നായർ, ജോൺസൺ ജോസഫ്, കടകംപള്ളി ഹരിദാസ്, ചെമ്പഴന്തി അനിൽ,പാളയം ഉദയൻ, നരുവാമൂട് ജോയി, പ്രേം.ജി, മനേഷ് രാജ്,ആർ.ലക്ഷ്മി,ജെ.എസ്.അഖിൽ,അണ്ടൂർക്കോണം സനൽ,മിലാനി പെരേര എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ ബ്ലോക്ക്മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.