hyundai

കൊച്ചി: ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ കുത്തക തകർക്കാൻ ആഭ്യന്തര കമ്പനിയായ ടാറ്റാ മോട്ടോഴ്‌സിന്റെ മുന്നേറ്റം.
മേയിലെ മൊത്ത വില്പനയിൽ ഹ്യുണ്ടായിയെ ടാറ്റാ പിന്തള്ളിക്കഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടാംവട്ടമാണ് ഹ്യുണ്ടായ് ടാറ്റയ്ക്ക് പിന്നിലാകുന്നത്. കഴിഞ്ഞമാസം 43,​341 യൂണിറ്റുകളാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വില്പന. ഹ്യുണ്ടായ് 42,​293 യൂണിറ്റുകളുമായി മൂന്നാംസ്ഥാനത്തേക്ക് വീണു.
അതേസമയം,​ അറ്റകുറ്റപ്പണികൾക്കായി പ്ളാന്റുകൾ അടച്ചിട്ടത് ഹ്യുണ്ടായിയുടെ ഉത്‌പാദനത്തെ ബാധിച്ചിരുന്നു. ഇതാണ് ടാറ്റയ്ക്ക് നേട്ടമായത്. അടുത്തമാസത്തോടെ വെന്യു,​ ക്രെറ്റ എന്നിവയുടെ ഉത്‌പാദനം കൂടുമെന്നും രണ്ടാംസ്ഥാനം വീണ്ടെടുക്കുമെന്നും ഹ്യുണ്ടായ് പറയുന്നു.