rc-390

കൊച്ചി: പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെ.ടി.എമ്മിന്റെ നെക്‌സ്‌റ്റ് ജനറേഷൻ മോഡലായ ആർ.സി 390 വിപണിയിലെത്തി. 3.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ തുടങ്ങി.
2014ലാണ് കെ.ടി.എം ആദ്യമായി ആർ.സി 390 എന്ന സൂപ്പർ സ്പോർ‌ട്‌സ് ബൈക്ക് പുറത്തിറക്കിയത്. റേസിംഗ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്‌തതാണ് പുത്തൻ മോഡൽ. മോട്ടോർസൈക്കിൾ ട്രാ‌ക്‌ഷൻ കൺട്രോൾ പോലെ ഗ്രാൻപ്രീയിൽ മാത്രം കാണുന്ന സവിശേഷതകൾ പുത്തൻ മോഡലിലുണ്ട്.
ക്വിക്ക് ഷിഫ്‌റ്റർ പ്ളസ്,​ ലീൻ ആംഗിൾ സെൻസിറ്റീവ് കോർണറിംഗ് എ.ബി.എസ്.,​ സൂപ്പർ മോഷൻ മോഡ് എന്നിവയും റേസിംഗിൽ നിന്ന് കടമെടുത്തതാണ്. ലക്വിഡ് കൂൾ,​ സിംഗിൾ സിലിണ്ടർ,​ 373 സി.സിയാണ് എൻജിൻ. 13.7 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.