kalyan-silks

തൃശൂർ: ന്യൂജൻ,​ മൺസൂൺ ‌സ്പെ‌‌ഷ്യൽ കളക്ഷനുകളും ആകർഷക വിലക്കിഴിവുമായി കല്യാൺ സിൽക്‌സിന്റെ കേരളത്തിലെ ഷോറൂമുകളിൽ ആടി സെയിലിന് തുടക്കമായി. 50 ശതമാനം വരെ ഡിസ്കൗണ്ടിൽ 2022ലെ ഏറ്റവും പുത്തൻ കളക്ഷനുകൾ സ്വന്തമാക്കാം.

ഇന്ത്യയിലുടനീളമുള്ള മില്ലുകളുമായി ദീർഘകാലമായി കല്യാൺ സിൽക്‌സിനുള്ള വ്യാപാര ഉടമ്പടികളാണ് മികച്ച ആടിമാസ കിഴിവുകൾക്ക് പ്രാപ്തമാക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. കല്യാൺ സിൽക്‌സിന്റെ സ്വന്തം പ്രൊഡക്‌ഷൻ ഹൗസുകളിലെ ഏറ്റവും പുത്തൻ കളക്ഷനുകളും ആടി സെയിലിന്റെ ഭാഗമാണ്. കല്യാണിന്റെ ഡിസൈൻ സലൂണുകളും ആയിരത്തിലേറെ നെയ്‌ത്തുശാലകളും ഒരുക്കിയ പ്രത്യേക കളക്ഷനുകളുമുണ്ട്.

സാരി,​ മെൻസ് വെയർ,​ ലേഡീസ് വെയർ,​ കിഡ്‌സ്‌വെയർ,​ ഹോം ഫർണിഷിംഗ്,​ എത്‌നിക് വെയർ,​ പാർട്ടി‌വെയർ,​ വെസ്‌റ്റേൺ വെയർ,​ റെഡിമെയ്ഡ് ചുരിദാർ,​ റെടി ടു സ്‌റ്റിച്ച് ചുരിദാർ,​ ചുരിദാർ മെറ്റീരിയലുകൾ എന്നിവയും സെയിലിലുണ്ട്. വരും ദിവസങ്ങളിൽ ബംഗളൂരു,​ തമിഴ്നാട്,​ യു.എ.ഇ.,​ മസ്‌കറ്റ് ഷോറൂമുകളിലും ആടിസെയിൽ ആരംഭിക്കും.