
തിരുവനന്തപുരം: പൊതുമേഖലാ ആയുർവേദ മരുന്നുനിർമ്മാണ സ്ഥാപനമായ ഔഷധിയുടെ സെയിൽസ് ഔട്ട്‌ലെറ്റ് തിരുവനന്തപുരം എം.എൽ.എ ഹോസ്‌റ്റലിൽ തുറന്നു. സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്‌തു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായി. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, എം.എൽ.എമാരായ രാജഗോപാലൻ, തോട്ടത്തിൽ രവീന്ദ്രൻ, മാനേജിംഗ് ഡയറക്‌ടർ ഡോ.ടി.കെ.ഹൃദീക് തുടങ്ങിയവർ സംബന്ധിച്ചു.