തിരുവനന്തപുരം: ശാസ്തമംഗലം കൊച്ചാർ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ (കോറസ്) പൊതുയോഗവും 27ാമത് വാർഷിക സമ്മേളനവും വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അഡി.അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ മുഖ്യാതിഥിയായി. പുതിയ ഭാരവാഹികളായി കെ.പി. ശിവകുമാർ ( പ്രസിഡന്റ്), എസ്. രാമൻകുട്ടി (സെക്രട്ടറി), കെ.കെ. സത്യൻ (ട്രഷറർ), മംഗലത്ത് മനോജ് (വൈസ് പ്രസിഡന്റ്), എസ്. അനിൽകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.