തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് അടിച്ചു തകർക്കുകയും എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരായ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ കെ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അംബിക കുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അംഗം എസ്.പ്രസന്നകുമാർ,ടി.കെ.ജയപ്രകാശ്,എം.എസ്.അജിത് കുമാർ,വിജയകുമാർ,പി.ജി.പ്രദീപ്, ബാവ കുമാർ,പ്രശാന്ത് കുമാർ,ജോർജ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.