hero

കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ വലിയ സ്വീകാര്യതയുള്ള ബൈക്കായ പാഷന്റെ എക്‌സ്‌ടെക് പതിപ്പ് വിപണിയിലെത്തി. ഡ്രം വേരിയന്റിവ് 74,​590 രൂപയും ഡിസ്‌ക് പതിപ്പിന് 78,​890 രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില.
സ്‌റ്റൈൽ,​ സേഫ്‌റ്റി,​ കണക്‌ടിവിറ്റി,​ കംഫർട്ട് എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാഷൻ എക്‌സ്‌‌ടെക് ഒരുക്കിയിട്ടുള്ളതെന്ന് ഹീറോ മോട്ടോകോർപ്പ് വ്യക്തമാക്കി. പ്രൊജക്‌ടർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ ബ്ളൂടൂത്ത് കണക്‌ടിവിറ്റിയോട് കൂടിയ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ,​ എസ്.എം.എസ്.,​ കോൾ അലെർട്ടുകൾ,​ മൈലേജ് ഇൻഡിക്കേറ്റർ,​ ലോ-ഫ്യുവൽ ഇൻഡിക്കേറ്റർ‌,​ സൈഡ് സ്‌റ്റാൻഡ് എൻജിൻ കട്ട്-ഓഫ്,​ സർവീസ് റിമൈൻഡർ തുടങ്ങിയവ സെഗ്‌മെന്റിൽ തന്നെ ആദ്യമാണ്. സമാന മികവുകളോടെ സ്‌പ്ളെൻഡർ പ്ളസ് എക്‌സ്‌ടെക്കും വിപണിയിലുണ്ട്.