ss

കോട്ടയം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന ഭാരവാഹികളായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ (പ്രസിഡന്റ്)​,​ സണ്ണി ചെന്നിക്കര (ജനറൽ സെക്രട്ടറി)​,​ ജി. തൃദീപ് (ട്രഷറർ)​ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബെഞ്ചമിൻ ബെയ്‌ലി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം വികസന രംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ യഥാർത്ഥ വില എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.സി. ജോൺ അദ്ധ്യക്ഷത വഹിച്ചു.

മറ്റു ഭാരവാഹികൾ: എം.കെ. ഷാജഹാൻ ഇടുക്കി (വർക്കിംഗ് പ്രസിഡന്റ് ), ജോജി ജോസഫ് എറണാകുളം (എക്സിക്യുട്ടീവ് സെക്രട്ടറി) കെ.നന്ദകുമാർ പാലക്കാട്, കെ.എം. അക്ബർ മലപ്പുറം, സോണി മാത്യു കോട്ടയം, എം. ശ്രീകണ്ഠൻ നായർ കാസർകോട്, ഹരികുമാർ തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ), സജി മാത്യു വയനാട്, എ. കെ.ഷാനവാസ് തിരുവനന്തപുരം, എം.സി മുഹമ്മദാലി കണ്ണൂർ, എ. സുനിൽദത്ത് കൊല്ലം, ജോഷി ചാണ്ടി കോട്ടയം (സെക്രട്ടറിമാർ), കെ. മനോജ് കുമാർ തൃശ്ശൂർ, കെ.സൂരജ് നെയ്യാറ്റിൻകര, ബാലകൃഷ്ണൻ പാലക്കാട്, കെ. വി. അബ്ദുൽകരീം ഇടുക്കി, എൻ.റ്റി. പ്രദീപ് (ഓർഗനൈസിംഗ് സെക്രട്ടറിമാർ).

ഫോട്ടോ:

....................

മോൻസ് ജോസഫ് (പ്രസിഡന്റ്),​ സണ്ണി ചെന്നിക്കര (ജനറൽ സെക്രട്ടറി)​,​ ജി. തൃദീപ് (ട്രഷറർ)​