നാളിയാനി: കോഴിപ്പള്ളി- കുളമാവ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ നടപടി വേണമെന്ന് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടു. വർഷങ്ങളായി തുടരുന്ന യാത്രാ ദുരിതം പരിഹരിക്കാൻ വൈകിയാൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. കോഴിപ്പള്ളിയിൽ ചേർന്ന യോഗം കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റെജി തെക്കേക്കര, പി.വി. അജയൻ, അനു ദിവാകരൻ, ബാലകൃഷ്ണൻ മുണ്ടപ്ലായ്ക്കൽ എന്നിവർ സംസാരിച്ചു.