
കോടിക്കുളം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നൽകുന്ന 65,000 രൂപയുടെ ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ നിർവഹിച്ചു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റും മഹാത്മജി മെമ്മോറിയൽ വായനശാല സെക്രട്ടറിയുമായ ടി.വി. സുരേഷ് ബാബു സ്വാഗതമാശംസിച്ചു. വായനശാല പ്രസിഡന്റ് സി.കെ. വാസുദേവ കൈമൾ അദ്ധ്യക്ഷനുമായിരുന്നു.