പീരുമേട്:ലോക പുകവലിവിരുദ്ധദിനം ലഹരി വിരുദ്ധദിനം എന്നിവയോടനുബന്ധിച്ച് ലഹരിവിരുദ്ധപ്രചാരണം പെരുവന്താനംപഞ്ചായത്തിൽ ആരംഭിച്ചു. 26 വരെ ലഹരിവിരുദ്ധ ദിനം വരെ നീണ്ടു നിൽക്കുന്ന പ്രചാരണത്തിന്റെ പോസ്റ്റർ സി. ഐ. , ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി എന്നിവർ പ്രകാശിപ്പിച്ചു. .സാഗി പദ്ധതിയുടെ ഭാഗമായികേരളപോലീസിന്റെ മുക്തി പദ്ധതിയുമായി സഹകരിച്ച്‌ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചു.മൂന്നാഴ്ച നീണ്ടു നിൽക്കുന്നഈപ്രചാരണത്തിൽ യുവജന കൂട്ടായ്മകൾ,സ്‌കൂളുകൾഎന്നിവ കേന്ദ്രീകരിച്ച് സ്റ്റുഡന്റ്‌സ് പോലീസ് ഗ്രൂപ്പുകളുടെ രൂപീകരണം ലഹരിവിരുദ്ധബോധവൽകരണം ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കുക തുടങ്ങിയപ്രവർത്തനങ്ങൾക്ക് ആണ് കൂടുതൽ പ്രാധാന്യം നൽകുക.