pradeep
ചികിത്സയിൽ കഴിയുന്ന പ്രദീപ്

തൊടുപുഴ: പ്ലാവിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. ഇടവെട്ടി മ്യാലിൽ എം.കെ. പ്രദീപാണ് (43) നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെയിന്റിങ് തൊഴിലാഴിയായ പ്രദീപ് ഞായറാഴ്ച ചക്കയിടുന്നതിനായി സ്വകാര്യ വ്യക്തിയുടെ പ്ലാവിൽ കയറിപ്പോൾ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ്ക്ക് രണ്ടര ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിന് ശേഷവും വലിയൊരു തുക തുടർചികിത്സക്ക് ആവശ്യമായി വരും. പ്രദീപിന്റെ നിർദ്ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനായിട്ടില്ല. സുമനുസകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. പ്രദീപിന്റെ അമ്മ സുമതി കരുണാകരന്റെ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. സിന്റിക്കേറ്റ് ബാങ്ക് തൊടുപുഴ, അക്കൗണ്ട് നമ്പർ 46502200127987, ഐ.എഫ്.എസ്.ഇ കോഡ് എസ്‌വൈഎൻബി 0004650. ഗൂഗിൾ പേ നമ്പർ 8606055986.