വണ്ണപ്പുറം : ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച മുള്ളരിങ്ങാട് മേഖലയിലെ മൂന്ന് സ്‌കൂളുകളിലെ (ജി.എച്ച്.എസ്.എസ്. മുള്ളരിങ്ങാട്, നാഷണൽ എൽ.പി.സ്‌കൂൾ മുള്ളരിങ്ങാട്, ജി.എൽ.പി.സ്. പട്ടയക്കുടി) അറുപതിൽ പരം കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് കെ.എസ്.എസ്.പി.യു വിതരണം ചെയ്തു. പരിപാടിയിൽ കെ.എസ്.എസ്.പി.യു. വണ്ണപ്പുറം യൂണിറ്റ് പ്രവർത്തകരായ ശിവപ്രസാദ് റ്റി.കെ., ജോർജ്ജ് റ്റി.സി., ഒ.എം.പൗലോസ്, റ്റി.പി.ദിവാകരൻ, പങ്കജാക്ഷി കെ.വി.എന്നിവർ വിവിധ സ്‌കൂളുകളിലെ വിതരണത്തിന് നേതൃത്വം നൽകി .