ഇടുക്കി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വനം വകുപ്പിന്റെ സാമൂഹിക വനവത്ക്കരണവിഭാഗത്തിൽ വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാർ ഇതരസ്ഥാപനങ്ങൾ, മാദ്ധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പ് നഴ്‌സറികളിൽ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകൾ നൽകും. തൈകളുടെ ലഭ്യതയ്ക്കും മറ്റ് വിശദ വിവരങ്ങൾക്കുമായി സോഷ്യൽഫോറസ്ട്രി റെയിഞ്ചുകളിലെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. ഫോൺ : തൊടുപുഴ, കട്ടപ്പന ഭാഗങ്ങൾ 9946413435, 9946549361. പീരുമേട്, കുമളി, കട്ടപ്പന ഭാഗങ്ങൾ 9744182384, 9496745696. മൂന്നാർ, അടിമാലി, തൊടുപുഴ ഭാഗങ്ങൾ 6238161238, 9496100329. ഓഫീസ് നമ്പർ048652232505