ഇടുക്കി:തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഏകാംഗ കമ്മീഷൻ റിട്ട: ജസ്റ്റിസ് അഭയ് മനോഹർ സപ്രെ ജൂൺ 7 നു രാവിലെ 10.30 നു തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. 365/ 2006 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി 2010 ആഗസ്റ്റ് ആറിന് പുറപ്പെടുവിച്ച ഉത്തരവിലെ കേസുകളുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ് .