നെടുങ്കണ്ടം :എസ്എൻഡിപി പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ കുമാരികുമരസംഘത്തിന്റെ പുതിയ ഭരണ സമതി നിലവിൽ വന്നു. കുമാരി സംഘം പ്രസിഡന്റ് അനുപ്രഭ സജി അദ്ധ്യക്ഷത വഹിച്ചയോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനംചെയ്തു. യൂണിയൻ കൗൺസിലർ മധു കമലാലയം, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡന്റ് സന്ധ്യ രഘു, കൗൺസിൽ അംഗം സിനി റെനി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, സെക്രട്ടറി അജീഷ് കല്ലാർ, അംഗങ്ങളായ വിഷ്ണു വിജയൻ, അതുൽ കൃഷ്ണ, അനന്തു വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കുമാരി സംഘംത്തിന്റെ പുതിയ ഭാരവാഹികളായി ചൈതന്യ വിജയപുരം(പ്രസിഡന്റ് ) , ആര്യ പുഷ്പകണ്ടം(വൈസ് പ്രസിഡന്റ്) , അഞ്ചു ഉടുമ്പൻചോല(സെക്രട്ടറി) , സാന്ദ്ര തേഡ്ക്യാമ്പ് (ജോയിന്റ് സെക്രട്ടറി), അനുപ്രഭ സജി (രക്ഷാധികാരി ) അടങ്ങുന്ന പതിനാറ് അംഗ കമ്മറ്റിയും, കുമാര സംഘം പ്രസിഡന്റായി അതുൽ കല്ലാർ , വൈസ് പ്രസിഡന്റ് അനന്തു പ്രകാശ് ഗ്രാമും, സെക്രട്ടറി മിഥുൻ കോമ്പയാർ , ജോയിന്റ് സെക്രട്ടറിമാരായി അനന്തു കൗന്തി, അഭിജിത്ത് ഉടുമ്പൻചോല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ കമ്മറ്റി തിരഞ്ഞെടുത്തു. സൈബർ സേന ചെയർപേഴ്‌സൺ അമ്പിളി ജയൻ എന്നിവർ പങ്കെടുത്തു.