ചെറുതോണി: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽറ് തിങ്കളാഴ്ച ചെറുതോണിയിൽ സായാഹ്ന ധർണ്ണ നടത്താൻ തീരുമാനിച്ചു. കേരളത്തെ രണ്ടായി കീറി മുറിക്കുന്ന കെറെയിൽ പദ്ധതി ഉപേക്ഷിക്കുക, പെട്രോൾഡീസൽ പാചകവാതകംമണ്ണെണ്ണ വില വർദ്ധന തടയുക നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന സമര പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.വി.ജോർജ് കരിമറ്റം ഉദ്ഘാടനം ചെയ്യും.
റീജയണൽ കമ്മറ്റി പ്രസിഡന്റ് പി.ഡി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നേതാക്കളായ എ.പി ഉസ്മാൻ, എം.ഡി അർജുനൻ, ആൻസി തോമസ്, ജോബി തയ്യിൽ, ശശികല രാജു, അനിൽ ആനയ്ക്കനാട്, തങ്കച്ചൻ കാരയ്ക്കാവയലിൽ ശശി കണ്യാലിൽ, മാത്യു തലശ്ശേരി, തുടങ്ങിയവർ സംസാരിക്കും.