പീരുമേട് :അയ്യപ്പദാസ് ദിനാചരണം വണ്ടിപ്പെരിയാറ്റിൽ ആചരിച്ചു. അനുസ്മരണയോഗം സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് അീഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എം.എം.മണി, ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ. തിലകൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, ഏരിയാ ആക്ടിങ്ങ് സെക്രട്ടറി എൻ. സദാനന്ദൻ, പിറ്റി.റ്റി. യൂണിയൻ ജനറൽ സെക്രട്ടറി എം. തങ്കദുരൈ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു എ.സി. അംഗം എം.കെ.മോഹനൻ എന്നിവർ സംസാരിച്ചു. കക്കി കവലയിൽ നിന്ന് വണ്ടിപ്പെരിയാറ്റിലേക്ക് നൂറുകണക്കിന് ആളുകൾ പങ്കെടുത്തപ്രകടനവും നടത്തി.