കട്ടപ്പന: വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവയ്ക്കുന്ന അക്കാദമിക മാസ്റ്റർ പ്ലാനിന് തുടക്കം കുറിക്കുന്നതായിരുന്നു പോത്തിൻകണ്ടം എസ്.എൻ യു.പി സ്കൂളിലെ പ്രവേശനോത്സവം. പാഠപുസ്തകത്തിനപ്പുറം ഇന്ത്യയെ അറിയുന്നതിനും സ്നേഹിക്കുന്നതിനും സ്കൂൾ നടപ്പിലാക്കുന്ന പ്രവർത്തനമാണ് "അറിഞ്ഞു സ്നേഹിക്കാം ഇന്ത്യയെ "എന്ന പദ്ധതി. പദ്ധതിയുടെ ഭാഗമായി വെള്ള തൊപ്പിയണിഞ്ഞെത്തിയ കുരുന്നുകൾ ഇന്ത്യയുടെ മാതൃകയിൽ അണിനിരന്ന് രാജ്യത്തിന് സല്യൂട്ട് സമർപ്പിച്ചു. കട്ടപ്പന ഓശ്ശാനാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. വിൽഫിച്ചൻ തേക്കേവയലിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സെൻ്റ് ജോർജ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. നോബിൾ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജെയ്ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ജില്ലാ കോ- ഓഡിനേറ്റർ എസ്. സൂര്യലാൽ, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി തുടങ്ങിയവർ സംസാരിച്ചു. വണ്ടൻമേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം ഉദ്ഘാടനം ചെയ്തു.