പീരുമേട്: പീരുമേട്‌തോട്ടാപ്പുര, കരണ്ടകപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി. തോട്ടാപ്പു ര ബാബു നിവാസിൽ സുനിലിന്റെ വീട്ട് മുറ്റത്താണ് നാല് കാട്ടാനകൾ എത്തിയത്. വീട്ട് മുറ്റത്ത് നിന്നിരുന്ന തെങ്ങ് നശിപ്പിക്കാൻ ശ്രമം നടത്തി. അയൽപക്കക്കാരുടെ സഹായത്തോടെ ബഹളം വച്ച് ആനകൂട്ടത്തെ ഓടിക്കുകയായിരുന്നു.മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ എത്തി നടപടി സ്വീകരിച്ചു. ഏതാനും ദിവസ ങൾക്ക് മുൻപ് ഗസ്റ്റ് ഹൗസ് ഭാഗത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു. സ്ഥിരമായി ജനവാസ മേഖലയിൽ വന്യമൃഗ ശല്യം വർദ്ധിക്കുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമന്നാവശ്യം ശക്തമായി.