സേനാപതി: അട്ടപ്പാറ എസ്.എൻ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ശാഖാ പ്രസിഡന്റ് യു.എം. രവിയുടെ അദ്ധ്യക്ഷതയിൽ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ്മ സോമൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രീത ടീച്ചർ സ്വാഗതമാശംസിച്ചു. ഉടുമ്പഞ്ചോല എസ്.ഐ സോമശേഖരൻ വിശിഷ്ടാതിഥിയായിരുന്നു. ഷോളി ടീച്ചർ, പി.ടി.എ പ്രസിഡന്റ് വി.ആർ. ഉണ്ണി എന്നിവർ സംസാരിച്ചു.