തൊടുപുഴ : മർച്ചന്റ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി പി. അജീവ്, ജനറൽ സെക്രട്ടറിയായി സജി പോൾ,ട്രഷററായി കെ. എച്ച്. കനി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
ദ്വിവാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി നിർവഹിച്ചുജില്ലാ ജനറൽ സെക്രട്ടറി കെ. എച്ച് ഹസൻ മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര റിപ്പോർട്ടും, ട്രഷറർ പി. ജി രാമചന്ദ്രൻ വരവ്‌ചെലവ് കണക്കുകളും അവതരിപ്പിച്ചു.ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും,മുൻ പ്രസിഡന്റ്ുമാരെയും ആദരിച്ചു.വൈസ് പ്രസിഡന്റ്മാരായി ജോസ് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, വി.സുവിരാജ്, ജോയിന്റ് സെക്രട്ടറിമാരായി ബെന്നി ഇല്ലിമൂട്ടിൽ,ഇ. എ അഭിലാഷ്, സജിത്ത് കുമാർ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പു നടപടി ക്രമങ്ങൾക്ക് ജില്ലാ സെക്രട്ടറി തങ്കച്ചൻ കോട്ടയ്ക്കത്ത് നേതൃത്വം നൽകി.