നെടുംകണ്ടം: ഭാര്യയുടെ ബന്ധുക്കളുടെ ആക്രമണത്തിൽ ഗൃഹനാഥന്റെ തലയോട്ടിക്ക് പൊട്ടൽ ഉണ്ടായ സംഭവത്തിൽ. അണക്കര സ്വദേശി പറക്കാട്ട് വീട്ടിൽ ബിബിനെ (28) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം പുഷ്പകണ്ടം പുത്തൻപുരക്കൽ സുരേഷ് (33) നാണ് പരുക്കേറ്റത്. തൂമ്പയിലിടുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത് സുരേഷ് കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.