പീരുമേട് : പട്ടികജാതി വികസന വകുപ്പിന്റെ പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽപുതിയ അദ്ധ്യായന വർഷം ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്കുള്ള കൂടി കാഴ്ച ജൂൺ 8 ന് രാവിലെ 11 മുതൽ ഇടുക്കി ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും. അപേക്ഷകർ രാവിലെ 9.30 ന് തന്നെ യോഗ്യത പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ ഉളളവർ കേരളത്തിനകത്തെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ലഭ്യമാക്കിയ ഇക്വിലൻസി സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ : 04862 296297