കട്ടപ്പന : പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ ഞായറാഴ്ച്ച നടക്കും.ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൺവൻഷൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. സുഗതൻ കരുവാറ്റയുടെ കവിതാ സമാഹാരം “നയമ്പ് "പ്രകാശനം ചെയ്യും.കവി അശോകൻ മറയൂർ,കെ.എ.അബ്ദുൾ റസാഖ്., അജയ് വേണു പെരിങ്ങാശ്ശേരി എന്നിവരെ അനുമോദിക്കും.ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ,സെക്രട്ടറി കെ.ജയചന്ദ്രൻ , മോബിൻ മോഹനൻ, കാഞ്ചിയാർ രാജൻ,കെ.ആർ രാമചന്ദ്രൻ, കെ.എ മണി, ആർ.മുരളീധരൻ, മാത്യു നെല്ലിപ്പുഴ, കെ.ആർ പ്രസാദ്, അനിത റെജി എന്നിവർ അറിയിച്ചു.