ഇടുക്കി :ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവ പരിപാടികൾ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി.സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർ രാജു ജോസഫ് പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ദ്രൗപദി കാ ദണ്ഡ2 കൊടുമുടി കീഴടക്കിയ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യനെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷകർതൃ പ്രതിനിധികൾ അദ്ധ്യാപകർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.