കട്ടപ്പന : പതിനേഴ്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാല് യുവാക്കളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു.കരിന്തരുവി എസ്റ്റേറ്റ് കാപ്പിക്കാട് ലയത്തിൽ കിരൺ (21), കാഞ്ചിയാർ കക്കാട്ടുകട ചീങ്കലേൽ വിഷ്ണു (20),പൊരികണ്ണി വൃന്ദാഭവൻ അനന്തു (20), ലോൺട്രി കടമുറിലയത്തിൽ അഖിൽ (23) എന്നിവരാണ് പിടിയിലായത്.മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ പീഡിപ്പിച്ചത്.വയറുവേദനയെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.പ്രതികളായ കിരൺ ,വിഷ്ണു ,അനന്ദു എന്നിവരെ ചൊവ്വാഴ്ച്ചയും അഖിലിനെ വ്യാഴാഴ്ച്ചയുമാണ് അറസ്റ്റ് ചെയ്തത്.ഉപ്പുതറ എസ് എച്ച് ഒ ഇ.ബാബു, എ.സ്.ഐ കെ.എൻ ഷാജി, രാജേഷ് ജോസഫ് സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്,ജോളി ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.