ഇടുക്കി : എല്ലപ്പെട്ടിയിലും, ബൈസൺവാലിയിലും,പാമ്പാടുംപാറയിലും അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓൺലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിൽ പുതുക്കിയ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ് സൈറ്റിലും ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ജൂൺ 15 നകം ജില്ലാ കളക്ടർ / അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കണം. കൂടുതൽ വിവരങ്ങൾ അക്ഷയ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ 04862 232215, 232209.