 
ചെറുതോണി:അസുഖ ബാധിതയായ ആടുമായി വീട്ടമ്മ മൃഗാശുപത്രിയിലെത്തി, ഡോക്ടർ അവഗണിച്ചത് മൂലം ബീറ്റൽ ഇനത്തിൽ പെട്ട ആട് 3 ദിവസമായി അവശ നിലയിലായി. തടിയമ്പാട് പ്രവർത്തിക്കുന്ന വാഴത്തോപ്പ് പഞ്ചായത്ത് മൃഗാശുപത്രിയിലാണ് വാഴത്തോപ്പ് സ്വദേശിനിയായ വീട്ടമ്മ അസുഖ ബാധയുള്ള ആടുമായി ചികിത്സ തേടിയെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിയ ഇവർക്ക് നേരെ ഡോക്ടർ തട്ടിക്കയറി. ആടിന് പേ വിഷബാധ ഏറ്റതാണ് എന്ന് ഡോക്ടർ പറഞ്ഞതായി വീട്ടമ്മയായ ആലപ്പുരയ്ക്കൽ മനു ജിൻസ് പറയുന്നു. എന്നാൽ ഇതേ ആടുമായി മുരിക്കാശേരിയിലെ ആശുപത്രിയിൽ എത്തിയപ്പോൾ ആടിന് ടെറ്റ് നസ് ബാധയാണെന്ന് പറഞ്ഞതായും ഇവർ പറയുന്നു.
സമയത്ത് ചികത്സ ലഭിച്ചിച്ചിരുന്നെങ്കിൽ ആടിന്റെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ ആടിന് പേ വിഷബാധ തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് വാഴത്തോപ്പിലെ വെറ്റിനറി ഡോക്ടർ. 24 മണിക്കൂറിനുള്ളിൽ ആട് ചത്തുപോകും എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ 72 മണിക്കൂർ ആയിട്ടും ആട് അവശ നിലയിൽ തന്നെ തുടരുകയാണ്. . മൃഗസംരക്ഷണ വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ കുടുംബം .