തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ 46 ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനാ യൂണിയൻ കമ്മറ്റിയംഗങ്ങളുടെയും സംയുക്തയോഗം ശനിയാഴ്ച 10ന് വെങ്ങല്ലൂർ ചെറായി ക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരും.
യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യും. കൊവിഡിനുശേഷം സംഘടനയുടെ അടിസ്ഥാനതലം മുതൽ ശക്തിപ്പെടുത്താൻ എസ്.എൻ.ഡി.പി യോഗം കൈകൊളളുന്ന നടപടികളുടെ ഭാഗമായാണ് തൊടുപുഴ യൂണിയനിലെ സംയുക്തയോഗം. . ഇടുക്കി ജില്ലയിൽ യോഗജ്വാല സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്യും.
കുടുംബയോഗങ്ങളും പോഷകസംഘടനകളും ശക്തിപ്പെടുത്തി ശാഖാ പ്രവർത്തനം കരുത്താർജ്ജിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദ്ദേശ പ്രകാരം വിളിച്ചുചേർക്കുന്ന യോഗത്തിൽ പല്ലാവരുടെയും സാന്നിദ്ധളമുണ്ടാകണമെന്ന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അഭ്യർത്ഥിച്ചു.