നെടിയ ശാല : മണക്കാട് പഞ്ചായത്ത് സ്‌കൂൾ പ്രവേശനോത്സവം നെടിയശാല സെന്റ് മേരീസ് യു പി. സ്‌കൂളിൽ നടത്തി . അസിസ്റ്റന്റ് മാനേജർ ഫാ: ജോസഫ് വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജീന അനിൽ നവാഗതരെ പരിചയപ്പെടുത്തി സംസരാച്ചു .വാർഡ് മെമ്പർ സീന ബിന്നി പഠനോപകരണ വിതരണം നടത്തി . വിജയ കുമാർ കെ .പി ,ജാൻസി ജോബി ,രാധ എം ആർ ,സെലിൻ കെ .യു എന്നിവർ സംസാരിച്ചു .സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബിൻ ജോസ് സ്വാഗതവും പി.റ്റി.എ പ്രസിഡന്റ് ജോൺസൺ ജോസഫ് നന്ദിയും പറഞ്ഞു .