 
അമയപ്ര: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് അമയപ്ര ക്ഷീരോത്പാദന സഹകരണ സംഘത്തിൽ ക്ഷീരദിനം ആചരിച്ചു.ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് പി.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി സുരേന്ദ്രൻ, ആൻസി സോജൻ, പഞ്ചായത്ത് അംഗങ്ങളായ രമ്യ.പി.നായർ, ശ്രീമോൾ, ഷീജ തുടങ്ങിയവർ സംസാരിച്ചു. സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരായ ഷൈൻ.കെ.ബി, ഷിന്റു ജോർജ്ജ്, ജോഷി ജോർജ്ജ് തുടങ്ങിയവരെ ആദരിച്ചു.