അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ നിന്നും വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഗ്രാമപഞ്ചായത്തോഫീസിലെത്തി രേഖകൾ പരിശോധിച്ചു.പരിശോധനക്കായി ഇന്നലെ രാവിലെയായിരുന്നു വിജിലൻസ് സംഘം ഗ്രാമപഞ്ചായത്തോഫീസിൽ എത്തിയത്.ഇടുക്കി വിജിലൻസ് സി ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഉച്ചക്കു ശേഷം വിജിലൻസ് സംഘം രേഖകൾ പരിശോധിച്ച് മടങ്ങി.വിഷയത്തിൽ കൂടുതൽ വ്യക്തവരുത്തുന്നതിനായി തുടർ പരിശോധന ഉണ്ടാകുമെന്നാണ് വിജിലൻസ് സംഘം നൽകുന്ന സൂചന.2020 ജൂൺ 19ന് പഞ്ചായത്തിലെ 21ാം വാർഡിലെ വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം രേഖകൾ പരിശോധിച്ചതെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ സതീഷ് കുമാർ വ്യക്തമാക്കി.വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും പരാതി വിജിലൻസിന് കൈമാറുകയുമായിരുന്നുവെന്നാണ് വിവരം